English| മലയാളം

വിവരണം

വില്ലേജ്                          : കൂത്തുപറമ്പ്
താലൂക്ക്                          : തലശ്ശേരി
അസംബ്ലി മണ്ഡലം         : കൂത്തുപറമ്പ്
പാര്‍ലമെന്റ് മണ്ഡലം       : കണ്ണൂര്‍

 

അതിരുകള്‍
വടക്ക് - മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക് - ചിറ്റാരിപ്പറമ്പ്, പാട്യം ഗ്രാമപഞ്ചായത്തുകള്‍, തെക്ക് - പാട്യം ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് - പാട്യം, കോട്ടയം, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തുകള്‍.

 

ഭൂപ്രകൃതി
ഇടനാടില്‍പെടുന്ന പ്രദേശമാണ് കൂത്തുപറമ്പ്. കുന്നുകളും താഴ്വരകളും സമതല പ്രദേശങ്ങളും അടങ്ങിയതാണ് ഇവിടുത്തെ ഭൂപ്രകൃതി. പശിമരാശി മണ്ണ്, ചരല്‍ കലര്‍ന്ന ചെമ്മണ്ണ് തുടങ്ങിയ മണ്ണിനങ്ങള്‍ ഇവിടെ കാണപ്പെടുന്നു.

 

ആരാധനാലയങ്ങള്‍ ‍/ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
ശ്രീ വാഴുംചേരി ക്ഷേത്രം, പാറാലിലെ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം, നരവൂര്‍ ശ്രീവിഷ്ണു ക്ഷേത്രം, കോങ്ങാട്ട് മറപ്പുര, തൃക്കണ്ണാപുരം ചീര്‍മ്പകാവ്, മൂര്യാട്ട് മാങ്കുളത്ത് കാവ്, നരവൂരിലെ ചാത്താടിമനയ്ക്കല്‍, ചന്ദ്രശേഖരന്‍ തെരുവിലെ മണ്ഡപം, കാഞ്ചിശ്രീ കാമാക്ഷിയമ്മന്‍കോവില്‍, ആമ്പിലാട് പാലായിക്കാവ്, കളരിക്കാവ്, പൂതിയാണ്ടിക്കാവ്, നിട്ടൂകോമത്ത് കാവ്, നരവൂരിലെ കുഞ്ഞൂട്ടിക്കാവ്, തൈക്കണ്ടിക്കാവ് എന്നീ ക്ഷേത്രങ്ങളും, ജുമാമസ്ജിദ്, പിലാക്കൂട്ടം പള്ളി എന്നീ ഇസ്ളാം പള്ളികളും മറ്റ് രണ്ട് ക്രിസ്ത്യന്‍ ചര്‍ച്ചുകളുമാണ് ഇവിടുത്തെ പ്രസിദ്ധമായ ആരാധനാലയങ്ങള്‍. കൊട്ടിയൂര്‍ പെരുമാള്‍, തൊടിക്കുളം ശിവക്ഷേത്രം, തൃക്കൈക്കുന്ന് ശിവക്ഷേത്രം (കോട്ടയം മലബാര്‍) എന്നീ പ്രസിദ്ധമായ ആരാധനാലയങ്ങള്‍ സമീപപ്രദേശത്ത് സ്ഥിതി ചെയ്യുന്നു.

 

വിനോദസഞ്ചാര കേന്ദ്രങ്ങള്‍
കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം

 

ചരിത്രപ്രാധാന്യമുള്ളത്/ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍
ജോര്‍ജ്ജ് അഞ്ചാമന്റെ സ്മരണയ്ക്കുള്ള കോടതി വളപ്പിലെ 12.12.1911 ല്‍ ഉണ്ടാക്കിയ അരയാല്‍തറ, മാറോളിഘട്ട്, കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം, ഐ.ബി.കോടതി, കൂത്തുപറമ്പ് മൈതാനി.