English| മലയാളം

Archive

January 22nd

2020 മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്

   കരട് വോട്ടര്‍പട്ടിക ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പരിശോധിക്കാവുന്നതാണ്.കൂടാതെ മുനിസിപ്പാലിറ്റിയിലും ലഭ്യമാണ്.

 

LINK : lsgelection.kerala.gov.in

 

January 21st

കൂത്തുപറമ്പ് നഗരസഭ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും 12/01/2020 ഞായറാഴ്ച നഗരസഭ ടൗണ്‍ഹാളില്‍ വെച്ച് നടന്നു

കൂത്തുപറമ്പ് നഗരസഭ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും  അദാലത്തും 12/01/2020 ഞായറാഴ്ച നഗരസഭ ടൗണ്‍ഹാളില്‍ വെച്ച് നടന്നു

     കൂത്തുപറമ്പ് നഗരസഭ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും  അദാലത്തും 12/1/2020 ഞായറാഴ്ച നഗരസഭ ടൗണ്‍ഹാളില്‍ വെച്ച് നടത്തിയിട്ടുണ്ട്. രാവിലെ 9 മണിക്കാരംഭിച്ച പരിപാടിയില്‍ നഗരസഭ സെക്രട്ടറി ശ്രീ സജിത്ത് കുമാര്‍ കെ കെ  സ്വാഗതം പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ ശ്രീ എം സുകുമാരന്‍റെ അദ്ധ്യക്ഷതയില്‍ ബഹു ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശ്രീമതി  കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കൂത്തുപറമ്പ് നഗരസഭ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും 12/01/2020 ഞായറാഴ്ച നഗരസഭ ടൗണ്‍ഹാളില്‍ വെച്ച് നടന്നു

കൂത്തുപറമ്പ് നഗരസഭ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും 12/01/2020 ഞായറാഴ്ച നഗരസഭ ടൗണ്‍ഹാളില്‍ വെച്ച് നടത്തിയിട്ടുണ്ട്. രാവിലെ 9 മണിക്കാരംഭിച്ച പരിപാടിയില്‍ നഗരസഭ സെക്രട്ടറി ശ്രീ സജിത്ത് കുമാര്‍ കെ കെ സ്വാഗതം പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ ശ്രീ എം സുകുമാരന്‍റെ അദ്ധ്യക്ഷതയില്‍ ബഹു ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍, വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. ലൈഫ് മിഷന്‍ നോഡല്‍ ഓഫീസര്‍ ശ്രീ അനീഷ് കെ നന്ദിയര്‍പ്പിച്ച് സംസാരിച്ചു.

January 3rd

ലൈഫ് മിഷന്‍ മുഖേന ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും 2020 ജനുവരി 12 ഞായറാഴ്ച കാലത്ത് 9 മണി മുതല്‍ കൂത്തുപറമ്പ് നഗരസഭ ടൌണ്‍ ഹാളില്‍ വെച്ച് നടക്കുന്നു

ലൈഫ് മിഷന്‍ മുഖേന ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും 2020 ജനുവരി 12 ഞായറാഴ്ച കാലത്ത് 9 മണി മുതല്‍ കൂത്തുപറമ്പ് നഗരസഭ ടൌണ്‍ ഹാളില്‍ വെച്ച് നടക്കുന്നു.താങ്കളും കുടുംബവും നിര്‍ബന്ധമായും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

November 27th, 2019

November 14th

ജനകീയാസൂത്രണം 2019-20 ഗുണഭോക്തൃലിസ്റ്റ്

1.മുട്ടക്കോഴിവിതരണം                                 ഇവിടെ അമര്‍ത്തുക  

 

 

2.കറവപശുവിതരണ പദ്ധതി                      ഇവിടെ അമര്‍ത്തുക

 

 

മൂര്യാട് ശാന്തിവനം വാതക ശ്മശാനത്തിന്‍റെ ഉദ്ഘാടനം 2019 നവംബര്‍ 16 ശനിയാഴ്ച വൈകുന്നേരം :5 മണിക്ക്

ജനകീയാസൂത്രണത്തിന്‍റെ ഭാഗമായി കൂത്തുപറമ്പ് നഗരസഭ ശാന്തിവനം ശ്മശാനത്തില്‍ പുതുതായി നിര്‍മ്മിച്ച വാതക ശ്മശാനത്തിന്‍റെ ഔപചാരിക ഉദ്ഘാടനം 2019 നവംബര്‍ 16 ശനിയാഴ്ച വൈകു: 5 മണിക്ക് ബഹു: ആരോഗ്യ-സാമൂഹ്യക്ഷേമ-നീതിവകുപ്പ് മന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കുകയാണ്. ഈ അവസരത്തില്‍ ഏവരുടെയും സാന്നിദ്ധ്യം സാദരം ക്ഷണിച്ച് കൊള്ളുന്നു.

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ നവംബർ ​13 മുതൽ ഡിസംബര്‍ 15 വരെ ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ നേരിട്ട് എത്തി മസ്റ്ററിംഗ് നടത്തേണ്ടതാണ്

മസ്റ്ററിംഗ് ചെയ്യാത്തവർക്ക് അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കുന്നതല്ല. ഇതിനായി അക്ഷയ കേന്ദ്രത്തിൽ യാതൊരു ഫീസും നൽകേണ്ടതില്ല . അക്ഷയക്കാവശ്യമായ തുക സർക്കാർ നൽകുന്നതാണ് . അക്ഷയ കേന്ദ്രത്തിൽ പോകാൻ കഴിയാത്ത കിടപ്പു രോഗികൾ ആ വിവരം മുനിസിപ്പൽ സെക്രട്ടറിയെ അറിയിക്കേണ്ടതാണ്. അങ്ങനെയുളളവരുടെ വീട്ടിൽ വന്ന് മസ്റ്ററിംഗ് നടത്തുന്നതാണ്

July 9th

January 29th

150 YEARS OF CELEBRATING THE MAHATMA

150 YEARS OF CELEBRATING THE MAHATMA