കണ്ണൂര്‍ ജില്ലയിലെ ഒരു പ്രധാന പട്ടണമാണ് കൂത്തുപറമ്പ്. ഒരു മലയോര പട്ടണമാണിത്. ഒരു നഗരസഭയും ബ്ലോക്ക് പഞ്ചായത്തുമാണ് കൂത്തുപറമ്പ്. 1994 നവംബര്‍ 25-ന് ഇവിടെ നടന്ന പോലീസ് വെടിവെപ്പില്‍ അഞ്ചു പേര് മരിക്കാനിടയായി. ഈ സംഭവം കൂത്തുപറമ്പ് വെടിവെപ്പ് എന്ന പേരില്‍ അറിയപ്പെടുന്നു. ചാക്യാര്‍കൂത്തിലെ പറക്കും കൂത്ത് അവതരിപ്പിച്ചിരുന്ന സ്ഥലമാണിതെന്നും അതിനാലാണ് സ്ഥലനാമത്തില്‍ കൂത്ത് എന്ന വാക്ക് എന്നും അനുമാനിക്കപ്പെടുന്നു. കേരളത്തില്‍ പറക്കും കൂത്തുമായി ബന്ധപ്പെട്ട് വേറെയും സ്ഥലങ്ങളുണ്ട്.